CinemaCovidLatest News
നടന്‍ അല്ലു അര്‍ജുന്‍ കോവിഡ് സ്ഥിരീകരിച്ചു
നടന്‍ അല്ലു അര്‍ജുന്‍ കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടുന്നത്. നടന്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദില്‍ ഉണ്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്.