സിനിമ ഷൂട്ടിംഗ് മാത്രം പറ്റില്ല, ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കുമെന്ന് അല്‍ഫോന്‍സ് പുത്രന്‍
പല മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സിനിമ മേഖല ഇപ്പോഴും ലോക്ക്ഡൗണില്‍ തന്നെയാണ്. ഇപ്പോള്‍ സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി എത്തുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ് വായിക്കാം
എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് അനുമതി നല്‍കാത്തത്. പാല് വില്‍പന നടത്തുന്നവര്‍ക്കും ഭക്ഷണം കൊടുക്കുന്നവര്‍ക്കും ജോലി ചെയ്യാം. സിനിമാ പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല.
ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് മേടിക്കും? ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികള്‍ക്കായി എങ്ങനെ ഒരു പെന്‍സില്‍ ബോക്സ് വാങ്ങും? എങ്ങനെയാണ് ഞങ്ങള്‍ പണം സമ്ബാദിക്കുക?
സിനിമാ തിയറ്ററുകളിലെന്നപോലെ സിനിമാ ഷൂട്ടിങ് നടക്കില്ല. ക്ലോസ്‌അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കില്‍ പോലും രണ്ട് മീറ്റര്‍ മാറിനില്‍ക്കണം. പിന്നെ എന്തുലോജിക് ആണ് നിങ്ങള്‍ ഇവിടെ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.