മത്സ്യതൊഴിലാളി അല്‍ഫോണ്‍സയുടെ വീട്ടില്‍ പ്രതിപക്ഷം സന്ദര്‍ശനം നടത്തി.
തിരുവനന്തപുരം: പോലീസ് ക്രൂരതയ്ക്ക് ഇരയായ മത്സ്യതൊഴിലാളി അല്‍ഫോണ്‍സയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി പ്രതിപക്ഷ നേതാക്കന്മാര്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണ് അല്‍ഫോണ്‍സയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.
കോവിഡിനെ നേരിടേണ്ടത് പാവങ്ങളുടെ ഉപജീവനമാര്‍ഗം തടസ്സപ്പെടുത്തിയിട്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെ ചുമത്തിയ കേസ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിക്കണമെന്ന ആവശ്യമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നയിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മത്സ്യകച്ചവടം നടത്തിയെന്നാരോപിച്ച് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സയുടെ മീന്‍ കൊട്ട നഗരസഭ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്.ഉദ്യോഗസ്ഥര്‍ മീന്‍ വലിച്ചെറിയുന്നത് തടയാന്‍ ശ്രമിച്ച അല്‍ഫോണ്‍സയെ നഗരസഭ ജീവനക്കാര്‍ റോഡിലേക്ക് തള്ളിയിട്ടു. റോഡില്‍ വീണതോടെ അല്‍ഫോണസയ്ക്ക് പരിക്കേല്‍ക്കുയും ചെയ്തു.
ഒരു കുടുംബത്തിന്റെ മുഴുവന്‍ വരുമാന മാര്‍ഗമാണ് മീന്‍ കച്ചവടം അതിനാലാണ് താന്‍ മീന്‍ വില്പന നടത്താന്‍ ശ്രമിച്ചതെന്നും അല്‍ഫോണ്‍സ പറഞ്ഞിരുന്നു. അതേസമയം ലോക്ഡൗണില്‍ മീന്‍ കച്ചവടം നടത്തുന്നതുമായി നിരവധി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് നഗരസഭ ജീവനക്കാരുടെ ന്യായികരണം.