Kerala NewsLatest NewsNewsPolitics

ഇലക്ഷന്‍ കാലത്തെ ഈസ്റ്റര്‍ ദിനം നല്‍കുന്നത് പുത്തന്‍ പ്രതീക്ഷ; കേരളസമൂഹം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് പാകപ്പെട്ടിരിക്കുന്നെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയാണ് എന്റെ ലോകമെന്നും മണ്ഡലത്തിന്റെ വികസനത്തിന് മാറ്റം അനിവാര്യമാണെന്ന് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഈ ഇലക്ഷന്‍ കാലത്തെ ഈസ്റ്റര്‍ദിനം പുത്തന്‍ പ്രതീക്ഷകളിലേക്കാണ് വാതില്‍ തുറക്കുന്നതെന്ന് അദ്ദേഹം ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ വ്യക്തമാക്കി. പീഡാസഹനത്തിന് ശേഷം ഒരു ഈസ്റ്റര്‍. അതെ മരണം മരിച്ചുപോയ ഒരു മഹാദിനം. ഈസ്റ്റര്‍ ദിനത്തിലെ യേശുവിന്റെ ഉത്ഥാനമാണ് ക്രൈസ്തവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. എല്ലാ സഹനങ്ങളും ഏറ്റുവാങ്ങി ക്രൂശില്‍ മരിച്ച് ലോകത്തിന് വേണ്ടി സ്വയം യാഗമായവന്‍ തന്റെ ഉയര്‍പ്പിലൂടെ ആ യാഗത്തെ മഹത്വീകരിക്കുന്നു. മരണത്തിനപ്പുറം ഒരു ഉയര്‍പ്പുണ്ട് എന്നുള്ള ഈസ്റ്റര്‍ സന്ദേശമാണ് ലോകത്തിന് പ്രതീക്ഷയുടെ വാതില്‍ തുറക്കുന്നത്.

അതുപോലെ ഈ ഇലക്ഷന്‍ കാലത്തെ ഈസ്റ്റര്‍ദിനവും പുത്തന്‍ പ്രതീക്ഷകളിലേക്കാണ് വാതില്‍ തുറക്കുന്നത്. മനസ്സില്‍ സത്യവും നീതിയും ഉള്ളവരെ, ലോകത്തിന് വേണ്ടി യാഗമാകാന്‍ സ്വയം സമര്‍പ്പിക്കപ്പെട്ടവരെ എത്ര തവണ കൊന്നുതള്ളിയാലും, അവര്‍ ഉയിര്‍ക്കുന്ന ഒരു ദിവസം വരും. മരിച്ച് കിടക്കുന്നു എന്ന് ലോകം വിധിയെഴുതുമ്പോഴും അതിജീവനത്തിന്റെ ശക്തി അവരില്‍ നിന്ന് ചുറ്റുമുള്ളവരിലേക്ക് പ്രസരിച്ച് കൊണ്ടിരിക്കും.

അവരുടെ ചിന്താഗതികളാണ് ചുറ്റുമുള്ള സമൂഹങ്ങളെ പരുവപ്പെടുത്തിയതും അവസാനം മനുഷ്യസമൂഹത്തെ വന്‍ പുരോഗതികളിലേക്ക് കൈ പിടിച്ചുയര്‍ത്തിയതും. എല്ലാത്തരത്തിലും പരിവര്‍ത്തനം നടന്ന സമൂഹത്തിലാണ് ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്ക് സാദ്ധ്യതയുള്ളത്. അതെ കേരളസമൂഹം അങ്ങിനെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് പാകപ്പെട്ടിരിക്കുന്നെന്നും കണ്ണന്താനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button