Kerala NewsLatest NewsPoliticsUncategorized
മണിമല മേജർ കുടിവെള്ള പദ്ധതി നടപ്പാക്കി അഞ്ചു പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ പ്രഥമ പരിഗണന നൽകി അൽഫോൺസ് കണ്ണന്താനം
കാഞ്ഞിരപ്പള്ളി: വെള്ളത്തിന്റെ പേരിൽ കണ്ണീര് കുടിക്കുന്ന നാട്ടുകാരുടെ സങ്കടത്തിന് ഒരറുതി വരത്തണം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സ്ഥാനാർത്ഥിയായി അൽഫോൻസ് കണ്ണന്താനം മത്സരിക്കുന്നതെന്ന് പ്രഖ്യാപനം. മറ്റ് രാഷ്ട്രീയക്കാരെപ്പോലെ മുതലക്കണ്ണീരൊഴുക്കാനൊ തയ്യാറല്ലെന്നും വിജയിച്ചാൽ മണിമല മേജർ കുടിവെള്ള പദ്ധതി നടപ്പാക്കി 5 പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമം മാറ്റുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും വ്യക്തമാക്കുകയാണ് കണ്ണന്താനം.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽേ നിലിവലെ എംഎൽഎ കുടിവെള്ളത്തിന് വേണ്ടി ഒന്നും രണ്ടുമൊന്നുമല്ല 52 കോടിയാണ് പൊടിച്ചിരിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ, അഞ്ച് പഞ്ചായത്തുകളിലും കുടിക്കാൻ ഒരിറ്റുവെള്ളമില്ല. പക്ഷെ റോഡിലെമ്പാടും കുടിവെള്ളസംഭരണത്തിന് സ്ഥിരം സംവിധാനം എംഎൽഎ ഒരുക്കിയെന്നും നാട്ടുകാർ ആരോപിക്കുന്നു.