എ.എം ആരിഫ് എം പി കത്തയച്ചത് പാര്‍ട്ടി അറിയാതെ
ആലപ്പുഴ : എ.എം ആരിഫ് എം പി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. ആലപ്പുഴയിലെ ദേശീയപാത പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ദേശീയപാത 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ പുനര്‍നിര്‍മ്മിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നു.
ഈ പരാതികളെ കുറിച്ച് നേരത്തെ അന്വേഷിച്ചതാണെന്നും അതിനാല്‍ എം.പി യുടെ കത്തിനെക്കുറിച്ച് പാര്‍ട്ടിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് അന്വേഷണം വേണമെന്ന ആരിഫിന്റെ ആവശ്യം പൊതുമരാമത്ത് മന്ത്രിയും തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ഈ തീരുമാനവും. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് 36 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. നവീകരിച്ച് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും റോഡ് ഉപയോഗ ശൂന്യമായിരിക്കുന്നു എന്ന് കാണിച്ചാണ് എഎം ആരിഫ് എംപി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കിയത്.
ഇതിന്റെ ഭാഗമായാണ് എ.എം ആരിഫ് എം പി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്.