CrimeKerala NewsLatest NewsUncategorized
അമ്പിളിദേവിയുടെ ഗാർഹിക പീഡന പരാതി; നടൻ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
കൊച്ചി: അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ നടൻ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. ആദ്യത്യൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനെ തുടർന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് അമ്പിളി ദേവി പരാതിയിൽ പറയുന്നത്. സൈബർ സെല്ലിനും, കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. തന്നെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കാൻ ശ്രമിച്ചുവെന്നും അമ്പിളി ദേവി പരാതിയിൽ പറയുന്നു.
അമ്പിളിദേവിയുടെ പരാതിയിൽ അറസ്റ്റ് ഉണ്ടാകുമെന്നതിനാൽ നേരത്തെ തന്നെ മുൻകൂർ ജാമ്യവുമായി ആദിത്യൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് താത്കാലികമായി അറസ്റ്റ് സ്റ്റേ ചെയ്തത്. ഇതിന് പുറമെ സ്ത്രീധന പീഡനത്തിനും, വധ ഭീഷണിക്കും ചവറ പൊലീസ് ആദിത്യനെതിരെ കേസെടുത്തിരുന്നു.