Kerala NewsLatest News
മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. വണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ ആണ് പ്രശാന്ത്.
പെരിന്തല്‍മണ്ണയില്‍ സ്‌കാനിംഗിനായി കൊണ്ടുപോവുമ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. ഏപ്രില്‍ 27 ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.