Latest NewsUncategorizedWorld
ടെക്‌സാസിൽ ജനവാസ മേഖലയിലുടെ അലഞ്ഞുതിരിഞ്ഞ് ബംഗാൾ കടുവ; ഉടമ പോലീസ് പിടിയിൽ
ടെക്‌സാസ്: യുഎസിലെ ടെക്‌സാസിൽ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് ബംഗാൾ കടുവ. കടുവക്കായി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ഉടമ കടുവയെ കൊണ്ടുപോയതായി പ്രദേശവാസികൾ പറയുന്നു. കടുവയുടെ ഉടമയെന്ന് സംശയിക്കുന്ന 26കാരനായ വിക്ടർ ഹ്യൂഗോ ക്യുവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ, ഇയാൾ കടുവയെ വളർത്തുന്നില്ലെന്ന് അഭിഭാഷകൻ വാദിക്കുന്നു. അറസ്റ്റിലായ 26കാരന്റെ ഹൂസ്റ്റണിലെ വസതിയിൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ വളർത്തുന്നതിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടില്ല. അതേസമയം, ഇയാൾ വാടകക്കെടുത്ത വീട്ടിലാണ് കടുവയെ വളർത്തുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.