Kerala NewsLatest NewsUncategorized
സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം ഇന്നും രൂക്ഷം
പാലക്കാട്: സംസ്ഥാനത്ത് ബ്ളാക്ക്ഫംഗസ് രോഗബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാലക്കാട് കൊട്ടശേരി സ്വദേശിനി വസന്ത(48) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
ഏറ്റവുധികം രോഗികൾ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം ഇന്നും രൂക്ഷമായി തുടരുന്നു. ലൈപോസോമൽ ആംഫോടെറിസ് എന്ന ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന മരുന്ന് ഒരു വയൽ പോലും ബാക്കിയില്ല. ഇവിടെ ഏറ്റവും കുറഞ്ഞത് 50 വയലാണ് വേണ്ടത്. മറ്റൊരു മരുന്നായ ആംഫോടെറിസ് 12 വയൽ വേണം. 18 രോഗികളാണ് ഇവിടെയുളളത്.
മരുന്ന് ലഭ്യമല്ലാത്തതിനാൽ ചികിത്സ മുടങ്ങുന്നതുകൊണ്ട് ആശുപത്രി അധികൃതർ വലിയ ആശങ്കയിലാണ്. കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് മരുന്നെത്തിച്ചാണ് ഇന്നലെ ചികിത്സ നടത്തിയത്.