DeathEditor's ChoiceKerala NewsLatest NewsLocal NewsNews
പത്ത് ദിവസം മുൻപ് വിവാഹിതരായ നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു.

മലപ്പുറം / മലപ്പുറത്ത് ബുള്ളറ്റ് ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചുണ്ടാ യ അപകടത്തിൽ നവദമ്പതികൾ മരിച്ചു. ദേശീയപാതയിൽ കാക്ക ഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം ആയിരുന്നു അപകടം. പത്ത് ദിവസം മുമ്പാണ് ഇവർ വിവാഹിതരായ, വേങ്ങര കണ്ണമം ഗംലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25), ഭാര്യ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സലാഹുദ്ദിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടു. ജീവൻ രക്ഷിക്കുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഫാത്തിമയും മരണപ്പെടുകയായിരുന്നു.