Latest News
തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; അമിത് ഷാ ഇന്ന് യുപിയില്‍ എത്തും
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ളുടെ ഒരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തര്‍പ്രദേശില്‍ ഇന്ന് എത്തും.
സംസ്ഥാനത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗങ്ങളിലും പങ്കെടുക്കുമെന്നാണ് വിവരം.
പതിനൊന്നരയോടെ ലക്‌നൗവില്‍ എത്തും. ആദ്യം യു പി ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിന് തറക്കല്ലിടും. മിര്‍സാപൂരിലെ പൊതുപരിപാടിയിലും പങ്കെടുക്കും. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നതാണ് അമിത്ഷായുടെ സന്ദര്‍ശനത്തിലെ പ്രധാന ലക്ഷ്യം.
ദില്ലിയില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബി ജെ പി എം പിമാരുടെ യോഗം ചേര്‍ന്നിരുന്നു. അമിത് ഷാ ,ജെപി നദ്ദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.