Latest NewsNationalNews

കുംഭമേളയിലും റമദാനിലും കോവിഡ്​ ചട്ടലംഘനം ; ബംഗാള്‍ റാലിയെ ന്യായീകരിച്ച്‌ അമിത്​ ഷാ

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടന്ന മഹാ കുംഭമേള, റമദാന്‍ എന്നീ ആഘോഷങ്ങളില്‍ കോവിഡ്​ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. നിലവിലെ വ്യാപനം തീര്‍ച്ചയായും വിഷമകരമാണെന്നും കോവിഡ്​ രണ്ടാം തരംഗത്തിനെതിരെ വിജയം നേടാന്‍ ശരിയായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അമിത്​ ഷാ പറഞ്ഞു.

”കുംഭമേളയാക​ട്ടെ റമദാന്‍ ആക​ട്ടെ കോവിഡ്​ സാഹചര്യത്തില്‍ ഉണ്ടാകേണ്ട പെരുമാറ്റമല്ല ഉണ്ടാകുന്നത്​. അത്​ സംഭവിച്ചുകൂടാ, അതുകൊണ്ടാണ് കുംഭമേള പ്രതീകാത്​മകമാക്കാന്‍ നിര്‍ദേശിക്കേണ്ടിവന്നത്​”- ഒരു ഇംഗ്ലീഷ്​ ചാനലിന്​ അനുവദിച്ച അഭിമുഖത്തില്‍ അമിത്​ ഷാ പ്രതികരിച്ചു .

അതെ സമയം, പശ്​ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്​ റാലികളെ അദ്ദേഹം ന്യായീകരിച്ചു. തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ തെരഞ്ഞെടുപ്പ്​ കമീഷനാണ്​. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറല്ല. പാര്‍ലമെന്‍റാക​ട്ടെ സംസ്​ഥാന നിയമസഭകളാക​ട്ടെ കാലാവധി കഴിഞ്ഞാല്‍ ഒഴിഞ്ഞുകിടക്കാനാകില്ല. ഇനി ദേശീയാടിസ്​ഥാനത്തില്‍ ലോക്​ഡൗണ്‍ ഉണ്ടാകില്ലെന്നും സംസ്​ഥാനങ്ങളാണ്​ തീരുമാനിക്കേണ്ടതെന്നും അമിത്​ ഷാ കൂട്ടിച്ചേര്‍ത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button