DeathKerala NewsNews
പാമ്പുകടിയേറ്റ് അധ്യാപിക മരിച്ചു.

വീട്ടുമുറ്റത്തുനിന്ന് പാമ്പുകടിയേറ്റ് അധ്യാപിക മരിച്ചു. പുലാമന്തോൾ എടപ്പലം യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ ജീവശാസ്ത്രാധ്യാപിക അജിത ടീച്ചർ (47) ആണ് മരിച്ചത്. മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങവെ മുറ്റത്തുനിന്നും പാമ്പുകടിയേൽക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. എടപ്പലം യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ കുന്നത്ത് ഷൈഖ് മുഹമ്മദ് അഷ്റഫാണ് ഭർത്താവ്. തൃശൂർ വടക്കാഞ്ചേരിയിലെ റിട്ട. കെ.എസ്.ഇ.ബി അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അബ്ദുറഹിമാൻ – ലൈല ദമ്പതിമാരുടെ മകളാണ്. മക്കൾ: അൻഷദ്, അംജദ്. ഖബറടക്കം യു.പി. ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.