CinemaKerala NewsLatest News

വിസ്മയ മോഹന്‍ലാലിനെ തേടി ബിഗ് ബിയുടെ അഭിനന്ദന പ്രവാഹം

കഴിഞ്ഞ പ്രണയ ദിനത്തില്‍ വിസ്മയയുടെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് റിലീസ് ചെയ്തിരുന്നു.വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച്‌ എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

‘മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതുംഅദ്ദേഹത്തിന്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവുംഹൃദയസ്പര്‍ശിയുമായ യാത്ര. കഴിവ് പാരമ്ബര്യമാണ്. എന്റെ ആശംസകള്‍,’ എന്നാണ് ബച്ചന്‍ ട്വീറ്റില്‍ കുറിച്ചത്.

ഇതിന് പിന്നാലെ അമിതാഭ് ബച്ചന് നന്ദി അറിയിച്ചു കൊണ്ട് മോഹന്‍ലാലും ട്വീറ്റ് ചെയ്തു.
പിതാവെന്ന നിലയില്‍ അഭിമാനകരമായ നിമിഷമാണിതെന്ന് മോഹന്‍ലാല്‍ ട്വീറ്ററില്‍ കുറിച്ചു.

‘അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനില്‍ നിന്ന് വരുന്ന അഭിനന്ദന വാക്കുകള്‍ മായയ്ക്ക് ലഭിക്കുന്നഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം, ഒരു പിതാവെന്നനിലയില്‍ അഭിമാനകരമായ നിമിഷമാണ് ഇത്. നന്ദി സര്‍’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button