Kerala NewsLatest News
മാസ്ക് വയ്ക്കാന്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ചു;കെ എസ് ആര് ടി സി ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ച് യാത്രക്കാരി

തിരുവനന്തപുരം: മാസ്ക് വയ്ക്കാന്‍ നിര്‍ദ്ദേശിച്ച കണ്ടക്ടറോട് ദേഷ്യം വന്ന യാത്രക്കാരി കെ.എസ്.ആര്.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ഇന്നലെ രാവിലെ പൗഡിക്കോണം സൊസൈറ്റി മുക്കിലായിരുന്നു സംഭവം.
ശ്രീകാര്യം ഭാഗത്തുനിന്ന് ബസില്‍ കയറിയ ഇവര്‍ മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. സൊസൈറ്റി മുക്കിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷമാണ് ഇവര്‍ കല്ലെടുത്ത് ബസിലെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്.
ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൗഡിക്കോണം സ്വദേശിക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.