അമ്മ സംഘടനാ തിരഞ്ഞെടുപ്പ്; നടൻ ജഗദീഷ് പിന്മാറി, ശ്വേത മേനോനും ദേവനും മത്സരിക്കും

അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. പത്രിക പിൻവലിക്കാൻ ഇന്നലെയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. വനിത, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്തിരിഞ്ഞത്. ഇതോടെ ‘അമ്മ’ അധ്യക്ഷസ്ഥാനത്തേക്ക് മത്സരം ശ്വേത മേനോനും ദേവനും തമ്മിലായി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം കൈക്കൊണ്ടത്.
ജനറൽ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവർ തമ്മിൽ മത്സരം നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച ജയൻ ചേർത്തലയും രവീന്ദ്രനും നേരത്തെ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിട്ടാണ് പത്രിക നൽകിയത്.
തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ ദേവൻ നടത്തിയ വാർത്താസമ്മേളനം ചില വിഭാഗങ്ങളുടെ വിമർശനത്തിനിടയാക്കി. ആരോപണ വിധേയർ മത്സരിക്കുന്നതിനെ കുറിച്ച് സംഘടനയിൽ ഇപ്പോഴും ഭിന്നത തുടരുകയാണ്. അൻസിബ, സരയു, ഉഷ ഹസീന എന്നിവർ ആരോപണ വിധേയരെ പിന്തുണച്ചപ്പോൾ മല്ലിക സുകുമാരൻ, ആസിഫ് അലി, മാലാ പാർവ്വതി എന്നിവർ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഓഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Tag: AMMA organization elections; Actor Jagadish withdraws, Swetha Menon and Devan will contest