താര സംഘടന ‘അമ്മ’ തെറഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി
താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി. എല്ലാ സ്ഥാനാർത്ഥികൾക്കും ആശംസ നേർന്ന അദ്ദേഹം, “എല്ലാവരും ഒന്നിച്ച് മികച്ച ഭരണമാണ് നടത്തേണ്ടത്. ആരെയും ഒഴിവാക്കിയിട്ടില്ല, എല്ലാവരും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. അടുത്ത ഭരണസമിതിയെ തീരുമാനിക്കുന്നത് അംഗങ്ങളുടെ അഭിപ്രായമായിരിക്കും” എന്നും വ്യക്തമാക്കി.
വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മടങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവനും ശ്വേത മേനോനും വോട്ട് ചെയ്യാനെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, കഴിഞ്ഞ ആഗസ്റ്റ് 27-ന് മോഹൻലാൽ നേതൃത്വം നൽകുന്ന ഭരണസമിതി രാജിവെച്ചിരുന്നു. തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റെങ്കിലും വിവാദങ്ങൾ തുടരുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. “അംഗങ്ങൾക്ക് സ്വീകരാര്ഹരായ ആളുകൾ നേതൃത്വം ഏറ്റെടുക്കും. വ്യക്തിപരമായ താൽപര്യം പ്രസക്തിയില്ല” എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ഇന്ന് കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വോട്ടെടുപ്പ് നടക്കും. വൈകിട്ട് ഫലം പ്രഖ്യാപിക്കും. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത, ഇതിൽ 233 പേർ സ്ത്രീകളാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും തമ്മിലാണ് മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അടക്കം മറ്റ് പ്രധാന സ്ഥാനങ്ങളിലേക്കും അംഗങ്ങളെ ഇന്ന് തെരഞ്ഞെടുക്കും. നേരത്തെ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മമ്മൂട്ടി വോട്ട് ചെയ്യില്ലെന്നാണ് വിവരം.
Tag: ‘Amma’ star organization elections; Mohanlal arrives to cast his vote