CinemaKerala NewsMovieUncategorized

‘ട്വൻറി 20’ പോലെ പുതിയ ചിത്രം ഒരുക്കാൻ ‘അമ്മ’; ക്രൈം ത്രില്ലർ സംവിധാനം ചെയ്യുന്നത് പ്രിയദർശനും രാജീവ് കുമാറും ചേർന്ന്

‘ട്വൻറി 20’ പോലെ താരനിബിഡമായ മറ്റൊരു ചിത്രം കൂടി ഒരുക്കാൻ താരസംഘടനയായ അമ്മ. ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ്. പുതിയ സിനിമയുടെ വിവരം പ്രസിഡൻറ് മോഹൻലാൽ തന്നെയാണ് പുറത്തുവിട്ടത്. അമ്മയുടെ ആസ്ഥാന മന്ദിരത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടുള്ള ചടങ്ങിലാണ് പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം താരം നടത്തിയത്. സിനിമയുടെ പോസ്റ്റർ റിലീസും നടന്നു.

ആശീർവാദം സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതും രാജീവ് കുമാർ തന്നെയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സിനിമാ മേഖലയ്ക്കുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇത്തരമൊരു ഉദ്യമം എന്നാണ് മോഹൻലാൽ അറിയിച്ചത്. ‘ഏകദേശം ഏകദേശം 135ഓളം പ്രവർത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്’.ചിത്രത്തിൻറെ അണിയറവിവരങ്ങൾ പങ്കുവച്ചു കൊണ്ട് മോഹൻലാൽ വ്യക്തമാക്കി.

ചിത്രത്തിന് പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും ‘അമ്മ’ ഒരുക്കുന്നുണ്ട്. ഇതടക്കമുള്ള ബാക്കി വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു. താരപ്രൗഢിയോടെ ഒരുക്കിയ അമ്മയുടെ ആസ്ഥാന മന്ദിരത്തിൻറെ ഉദ്ഘാടനം ഇന്ന് നടന്നിരുന്നു. കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അമ്മയ്ക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയത്. എറണാകുളം ദേശാഭിമാനി റോഡിൽ അഞ്ച് നിലകളിലായാണ് ഈ ‘നക്ഷത്ര’ സൗധം തലയുയർത്തി നിൽക്കുന്നത്. പത്ത് കോടി രൂപ ചെലവിലാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യമുള്ള കഫിറ്റേറിയ മുതൽ കോൺഫറൻസ് ഹാൾ വരെ ഇവിടെയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button