അമ്മയുടെ ചരിത്ര വിജയം; വനിതകൾ സംഘടനയുടെ നേതൃത്വത്തിൽ
താര സംഘടനയായ അമ്മയുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾ നേതൃത്വം ഏറ്റെടുത്തു. വാശിയേറിയ മത്സരത്തിൽ ശ്വേത മേനോൻ പ്രസിഡന്റ് സ്ഥാനത്തും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി സ്ഥാനത്തും വിജയിച്ചു. ട്രഷറർ സ്ഥാനത്ത് ഉണ്ണി ശിവപാൽ ജയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയെയും ലക്ഷ്മി പ്രിയയെയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റിനായി ശ്വേത മേനോനും ദേവനും മത്സരിച്ചപ്പോൾ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരൻ രവീന്ദ്രനെ തോൽപ്പിച്ചു. വൈസ് പ്രസിഡന്റിനായി ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവർ മത്സരിച്ചു. ട്രഷറർഷിപ്പിനായി ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവർ പോരാട്ടം നടത്തി.
ആകെ 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനം ഇത്തവണ ഗണ്യമായി കുറഞ്ഞു. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ നിരവധി പ്രമുഖർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
Tag: AMMAs historic victory; Women are at the helm of the organization