സംസ്ഥാനത്ത് 11 വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുകാരനാണ് രോഗബാധിതനായത്. കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ എങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇതില്‍ മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നു.
അതേസമയം, അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളോടെ 49 കാരനായ ഒരാളെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Tag: An 11-year-old boy in the state has been confirmed to have amoebic encephalitis