സ്വർണ്ണക്കുടുക്കിൽ പെട്ടത് ഒരു നടനും, മൂന്നു മന്ത്രിമാരുമൊ?

തിരുവനന്തപുരം/ സ്വർണക്കടത്തിന്റെ കുടുക്കിൽ പെട്ടവരുടെ കൂട്ടത്തിൽ ഒരു പ്രമുഖ നടനും, മൂന്നു മന്ത്രിമാരും ഉണ്ടെന്ന് സൂചന. അധികം വൈകാതെ തന്നെ കസ്റ്റംസ് കോടതിയിൽ പറഞ്ഞ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്രബാഗിൽ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷ് ചില വമ്പൻ സ്രാവുകൾക്കെതിരെ കോടതിയിൽ രഹസ്യ മൊഴി നൽകി യിരുന്നു.
ലൈഫ് മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിനെ കുറിച്ചുള്ള കസ്റ്റംസിന്റെ അന്വേഷണത്തിലാണ് പ്രമുഖര്‍ ഉള്‍പ്പെട്ട റിവേഴ്‌സ് ഹവാല ഇടപാടിന്റെ ഉള്ളറകളിലേക്ക് അന്വേഷണം എത്തുന്നത്. സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നവരെ കസ്റ്റംസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിക്കുന്നുണ്ട്. പോലീസ് വിഭാഗത്തിൽ പെട്ട ഒരു ഉയർന്ന ഉന്നത ഉദ്യോഗസ്ഥനും പ്രമുഖ നടനും കുടുക്ക് വീണ ലിസ്റ്റിൽ ഉണ്ടെന്നാണ് വിവരം. മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി പ്രതികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാണെന്ന് കസ്റ്റംസ് കോടതിയി പറഞ്ഞിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തൽ അവരുടെ ജീവനു ഭീഷണിയാകുമെന്ന കസ്റ്റംസിന്റെ മുന്നറിയിപ്പ് വിരൽ ചൂണ്ടുന്നത് സർക്കാരിലെ ചില ഉന്നതറിലേക്ക് കൂടിയാണ്.