Kerala NewsLatest NewsNews

കേരളത്തില്‍ ബജറ്റ് നിര്‍വഹണത്തിന് യാഥാര്‍ഥ്യബോധമില്ല: സിഎജി

തിരുവനന്തപുരം: കേരളത്തിന്റെ ബജറ്റ് നിര്‍വഹണത്തിന് യാഥാര്‍ഥ്യബോധമില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിമര്‍ശനം. ബജറ്റ് നിര്‍ദേശമടക്കം കാര്യക്ഷമമായി പാലിക്കുന്നില്ലെന്നാണ് സിഎജി കുറ്റപ്പെടുത്തുന്നത്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ഉള്‍പ്പെടെ പലവട്ടം ചൂണ്ടിക്കാട്ടിയ പ്രശ്നമാണ് സിഎജി ആവര്‍ത്തിച്ചിരിക്കുന്നത്.

ബജറ്റിനെ നോക്കുകുത്തിയാക്കി പലതരം ചിലവുകള്‍ നടക്കുന്നു. ചിലവ് ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചിലവഴിക്കുന്നുമില്ല. മൂലധന ചിലവിനെ റവന്യൂ ചിലവായും റവന്യു ചിലവിനെ മൂലധന ചിലവായും മാറ്റിയും മറിച്ചും രേഖപ്പെടുത്തുകയാണ്. മുതല്‍മുടക്കിന് അനുവദിക്കുന്ന പണംപോലും മൂലധനച്ചിലവായി ചിത്രീകരിക്കുന്നു.

ഉപധനാഭ്യര്‍ഥനയിലൂടെ അനുവദിച്ച അധികതുക ചിലവഴിക്കാത്ത വിഭാഗങ്ങളുമുണ്ട്. പലവിഭാഗങ്ങളിലും മിച്ചം തുകയുണ്ടായിട്ടുപോലും ബജറ്റ് മാന്വലിന് വിരുദ്ധമായി ഉപവകയിരുത്തല്‍ നടത്തിയ കേസുകളുമുണ്ട്. അനുവദിക്കപ്പെട്ട തുകയെക്കാള്‍ 2019-20 വര്‍ഷം അധിക ചിലവുണ്ടായി. നിയമസഭയുടെ അനുമതി ആവശ്യമാണെന്ന വ്യവസ്ഥകളുടെ ലംഘനമാണിത്.

ബജറ്റുമായി താരതമ്യം ചെയ്ത് ചിലവ് പുരോഗതി നിരീക്ഷിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. സപ്ലിമെന്ററി വകയിരുത്തല്‍ മാത്രമല്ല അസല്‍ ബജറ്റിലെ വിഹിതം പോലും ചിലവഴിക്കപ്പെട്ടിട്ടില്ല. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം, വിനോദം, കലയും സംസ്‌കാരവും എന്നീ വകുപ്പുകളില്‍ ബജറ്റ് വിഹിതമില്ലാതെ ഉയര്‍ന്ന ഗ്രാന്റുകള്‍ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡ്ഡില്‍ നിക്ഷേപിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button