സ്വർണവിലയിൽ വൻ ഇടിവ്; പവന് 36,720 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസും സ്വർണവിലയിൽ വൻ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് (സെപ്തംബർ 24) 480 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 ആയി താഴ്ന്നു. ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുളള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഇന്നലെ 200 രൂപ താഴ്ന്നു. ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഇടിവോടെ മൂന്ന് ദിവസത്തിനിടെ 1440 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 60 രൂപയുടെ കുറവോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4590 രൂപയായി.
സെപ്തംബർ ആദ്യ വാരത്തോടുകൂടി 37800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ഒരു ഘട്ടത്തിൽ 38,160 രൂപവരെ സ്വർണവില എത്തിയിരുന്നു. തുടർന്നായിരുന്നു തുടർച്ചയായുളള ഇടിവ്. ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.