Cinema
ഛായാഗ്രാഹകന്‍ വേണു പ്രശ്നങ്ങളുണ്ടാക്കുന്നത് കമ്യൂണിസ്റ്റ്കാരന് ആയതിനാല്‍; നടന് ലാല്‍

മലയാളസിനിമയിലെ പ്രശസ്തനായ ഛായാഗ്രാഹകനാണ് വേണു. പൊതുവേ സെറ്റില്‍ ദേഷ്യക്കാരനും, ബഹളക്കാരനുമാണെന്ന ബഹുമതിയാണ് ഇദ്ദേഹത്തിനുള്ളത്. എന്നാല്‍ ഈ ധാരണ തെറ്റാണന്നാണ് സംവിധായകനും, നടനുമായ ലാല്‍ പറയുന്നത്. ഇതിനൊരുദാഹരണമാണ് വിയറ്റ്നാം കോളനി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ വേണു ഛായാഗ്രാഹകനായി എത്തിയപ്പോഴുള്ള അനുഭവമെന്ന് ലാല്‍ പറയുന്നു.
വേണു പ്രശ്നങ്ങളുണ്ടാക്കുന്നത് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകാരന് ആയതിനാലാണെന്നും, ന്യായമായ കാര്യത്തിന് വേണ്ടിയാണ് പ്രശ്നങ്ങളൊന്നും ലാല്‍ ഓര്‍മ്മിക്കുന്നു. ചിലപ്പോള്‍ സെറ്റിലെ ഏതെങ്കിലും ജീവനക്കാര്‍ക്ക് ഭക്ഷണം കിട്ടിയില്ലെങ്കില്‍ അതായിരിക്കും വേണുവിന്റെ അന്നത്തെ ഏറ്റവും വലിയ പ്രശ്നം, ലാല്‍ പറയുന്നു. സിനിമയില്‍ എല്ലാവരും നിസ്സാരമായി കരുതുന്ന ഇത്തരം കാര്യങ്ങളിലാണ് വേണു അഭിപ്രായം പറയുന്നതെന്നും ലാല്‍ പറയുന്നു.