വിജിലൻസ് റെയ്ഡിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആനത്തലവട്ടം ആനന്ദൻ.

തിരുവനന്തപുരം / കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തി യതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്ര ട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. ആരാണ് പരാതിക്കാരെന്ന് വിജിലൻസ് വെളിപ്പെടുത്തണം. സ്വകാര്യ പണമിടപാട് സ്ഥാപന ങ്ങൾക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. പ്രത്യാഘാതം എന്താ ണെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ലെന്നും, സ്ഥാപ നത്തിന്റെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യമെന്നും, വിജി ലൻസിനെ അവർ ആയുധമാക്കുകയാണ് ചെയ്തതെന്നും, എന്താണ് നടക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. റെയ്ഡിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നു ആണത്തല വട്ടം ആനന്ദൻ പറഞ്ഞതോടെ ആരാണ് ഗൂഡാലോച നടത്തിയതെന്ന് കൂടി സർക്കാർ പറയേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കെഎസ്എഫ്ഇയിലെ റെയ്ഡ് നടപടി, സി പി എമ്മിനുള്ളിൽ കലഹ പെരുമഴ പെയ്യിക്കുകയാണ്. റെയ്ഡ് നടത്തിയവർക്ക് വട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതും വിവാദമായി. വട്ട് ആർക്കെന്ന ചോദ്യമാണ് എവിടെനിന്നും ഐസക്കിനോട് ചോദിക്കുന്നത്. റെയ്ഡി നെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തുകയാണ്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന വിജിലൻസ്, റെയ്ഡ് നടത്തിയതിൽ പല സി പി എം നേതാക്കൾക്കും വിയോജിപ്പുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരി ക്കുന്ന സമയത്ത് റെയ്ഡ് നടത്തിയത് പാർട്ടിയുടെ നില കൂടുതൽ പരുങ്ങലിലാക്കി. പ്രതിരോധ വേദിയിൽ പാർട്ടി ആക്ടിങ് സെക്രട്ട റിക്ക് പൂർണ്ണമായ നിലയിൽ വിശദീകരണം നൽകാൻ കഴിയാത്ത സ്ഥിതിയാണ്. കെഎസ്എഫ്ഇയിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ നിരവധി ക്രമക്കേടുകളും കണ്ടെത്തിയിരുന്നതാണ്. അതെല്ലാം പൂട്ടികെട്ടാണ് പറഞ്ഞിരിക്കുന്നത്. അന്വേഷണം സർക്കാർ തന്നെ മരവിപ്പിക്കുകയായിരുന്നു.