CinemaLatest NewsNews

ഡിവോഴ്സ് ആയ ശേഷമാണ് വാപ്പ വിവാഹം ചെയ്തത്, ഉമ്മ അതില്‍ ദുഃഖിതയല്ല; പിതാവിന്റെ വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച്‌ അനാര്‍ക്കലി

കഴിഞ്ഞ ദിവസം വാപ്പായുടെ നിക്കാഹിന്റെ വിശേഷങ്ങളും ആ സന്തോഷത്തിന്റെ ലോകത്തുമായിരുന്നു അനാര്‍ക്കലി മരയ്ക്കാര്‍. വാപ്പ നിയാസ് മരയ്ക്കാറേയും തന്റെ കൊച്ചുമ്മയേയും അനാര്‍ക്കലി പരിചയപ്പെടുത്തി. കൊച്ചുമ്മയുടെ പേര് പറഞ്ഞില്ലെങ്കിലും, മനസ്സ് പോലെ വയറു നിറയെ ഭക്ഷണം വിളമ്ബുന്ന കണ്ണൂരുകാരുടെ പ്രതിനിധിയാണ് കൊച്ചുമ്മ എന്ന് അനാര്‍ക്കലി പറഞ്ഞിരുന്നു. ഇപ്പോള്‍ അനാര്‍ക്കലി എത്തിയിരിക്കുന്നത് വിവാഹ ശേഷമുണ്ടായ കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടാണ്.

അച്ഛന്റെ വിവാഹവാര്‍ത്തയറിഞ്ഞതും ഉമ്മ ലാലിയെ പലരും വിളിച്ച്‌ ആശ്വസിപ്പിക്കാനെത്തി എന്ന് അനാര്‍ക്കലി. കുമ്ബളങ്ങി നൈറ്റ്‌സില്‍ അമ്മ വേഷം ചെയ്ത് ലാലി ശ്രദ്ധ നേടിയിരുന്നു. ഇരുവരും 30 വര്‍ഷം ഒന്നിച്ചു ജീവിച്ച ശേഷമാണ് വിവാഹമോചിതരായതെന്നും, അച്ഛന്റെ പുനര്‍വിവാഹത്തില്‍ ദുഖിച്ചിരിക്കുന്ന വ്യക്തിയല്ല തന്റെ മാതാവെന്നും അനാര്‍ക്കലി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. “ഉമ്മ സൂപ്പര്‍ കൂള്‍ മോം ആണ്. വാപ്പ വേറെ കല്യാണം കഴിച്ചു എന്ന് കരുതി ഉമ്മ തകരില്ല. ഉമ്മ വളരെ സന്തോഷത്തോടെ സിംഗിള്‍ ലൈഫ് ജീവിക്കുന്നു. വാപ്പ തനിയെ ജീവിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് വിവാഹം ചെയ്തു. അതൊരു ചോയ്സ് ആണ്. ഉമ്മ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന വ്യക്തിയാണ്. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. അത് കൊണ്ടാണ് ഞങ്ങള്‍ വളരെ സന്തോഷത്തോടെ കല്യാണം കൂടിയത്. ഞങ്ങളുടെ അച്ഛന്‍ തനിച്ചായിരുന്നു. അദ്ദേഹത്തെ അങ്ങനെ വിടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. അതാണ് വാപ്പായുടെ കല്യാണത്തിന് പോയതും, സന്തോഷപൂര്‍വം കൂടിയതും, കൊച്ചുമ്മായെ സ്വീകരിച്ചതും.

ഇങ്ങനെ ആരും ചെയ്യുന്നതല്ല, എന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്നൊക്കെ പലരും പറഞ്ഞു. ഇങ്ങനത്തെ കാര്യങ്ങള്‍ വഷളാക്കേണ്ട കാര്യമില്ല. ഒരാള്‍ ഒറ്റയ്ക്കാണ്, കൂട്ടുവേണം എന്നത് തീര്‍ത്തും അടിസ്ഥാനപരമായ കാര്യങ്ങളാണ്. വാപ്പ കല്യാണം കഴിക്കാന്‍ പാടില്ല എന്ന് പറയുന്നത് സ്വാര്‍ത്ഥതയാണ്. അച്ഛനെ ശരിക്കും ഇഷ്‌ടമെങ്കില്‍ അദ്ദേഹത്തിന് ഇഷ്‌ടമുള്ളത് ചെയ്യാന്‍ അനുവദിക്കാം.

‘കുട്ടിക്കാലത്ത് വാപ്പായുടെ കല്യാണിത്തിന് എന്നെ കൂട്ടിയില്ലല്ലോ’ എന്ന് ഞാന്‍ പരിഭവം പറഞ്ഞിട്ടുണ്ട്. ഇപ്പൊ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് കൂള്‍ ആണ്. എന്റെ ഉമ്മ ഇക്കാര്യത്തില്‍ യാതൊരു വിധത്തിലും ബാധിക്കപ്പെട്ടിട്ടില്ല. അദ്ദേഹം വിവാഹം കഴിക്കാന്‍ ഉമ്മാ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഉമ്മയെ ആരും വിളിച്ച്‌ ആശ്വസിപ്പിക്കേണ്ട കാര്യമില്ല. എന്നെങ്കിലും കൂട്ട് വേണമെന്ന് തോന്നിയാല്‍ വിവാഹം ചെയ്യുമായിരിക്കും. പക്ഷെ ഞങ്ങളുടെയമ്മ വളരെ സ്വയംപര്യാപ്തയായ വ്യക്തിയാണ്. ഒരു കൂട്ട് ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. എന്റെയമ്മ കരയുക അല്ല എന്ന് എല്ലാവരും മനസ്സിലാക്കണം.” അനാര്‍ക്കലി പറഞ്ഞു.

താനും ചേച്ചി ലക്ഷ്മി മരയ്ക്കാറും വാപ്പയും കൊച്ചുമ്മയും, കൂടെ തട്ടത്തിന്മറയത്തെ ഒരു സുന്ദരിക്കുട്ടിയും കൂടിയുള്ള ചിത്രം അനാര്‍ക്കലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button