‘താങ്കളുടെ അമ്മയുടെത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്…!’; അശ്ലീല കമന്റുമായി എത്തിയയാൾക്ക്നൽകി മറുപടി അശ്വതി ശ്രീകാന്ത്
താൻ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിലായി അശ്ലീല കമന്റുമായി എത്തിയയാൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നടി പ്രൊഫൈൽ ചിത്രമാക്കിയ ഫോട്ടോക്ക് കീഴിലായാണ് ഒരു സോഷ്യൽ മീഡിയാ യൂസർ മോശം തീരെ തരംതാണ അശ്ലീല കമന്റുമായി എത്തിയത്. എന്നാൽ ഒട്ടും താമസിയാതെ തന്നെ ഇതിനു നടി ചുട്ട മറുപടി നൽകുകയായിരുന്നു.
‘സൂപ്പർ ആവണമല്ലോ…ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാൻ ഉള്ളതാണ് ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്…!!’-എന്നായിരുന്നു നടി ഇയാളുടെ കമന്റിന് മറുപടി പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേരാണ് അശ്വതിയുടെ ഈ മറുപടി കമന്റിനെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത്.
സമചിത്തത കൈവെടിയാതെ ഇയാൾക്ക് തക്കതായ മറുപടി നൽകിയതിനാണ് സോഷ്യൽ മീഡിയ അശ്വതിയെ പ്രകീർത്തിക്കുന്നത്. നടിയുടെ മറുപടി കമന്റിന്റെ സ്ക്രീൻഷോട്ടും വ്യാപകമായി, സിനിമാ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സൈബർ സ്‌പേസുകളിൽ പങ്കുവയ്ക്കപ്പെടുകയാണ്. മുൻപ് ഇത്തരത്തിൽ കമന്റുകളുമായി എത്തിയവർക്കെതിരെ അശ്വതി ശക്തമായ ഭാഷയിൽ തിരിച്ചടിച്ചിട്ടുണ്ട്.