യുവാവിനെ മര്‍ദ്ദിച്ച കേസ് ; ആളുമാറി എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത് വിവാദമാകുന്നു
തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ആളുമാറി എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത് വിവാദമാകുന്നു. നിരപരാധിയായ എസ്.ഐ വിമലിനെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. സംഭവത്തിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
എസ്.ഐ.വിഷ്ണുവിനെതിരെയാണ് യുവാവ് പരാതിയില്‍ നല്‍കിയത്. എന്നാല്‍ പകരം പ്രിന്‍സിപ്പല്‍ എസ്.ഐ വിമലിനെയാണ് സസ്പെന്റ് ചെയ്തത്. ഇതേ തുടര്‍ന്ന് എസ്.ഐ വിഷ്ണുവാണ് കാറില്‍ നിന്ന് ഇറങ്ങി തന്നെ മര്‍ദിച്ചതെന്ന് യുവാവ് നല്‍കിയ പരാതിയിലും മൊഴിയിലും പറയുന്നുണ്ട്.
അതേസമയം നടപടി ഉണ്ടായത് കഴക്കൂട്ടം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. വിമലിനെതിരെയായിരുന്നു. തന്നെ മര്‍ദ്ദിച്ച എസ്.ഐ. ഇപ്പോഴും ചുമതലയില്‍ തുടരുന്നെന്ന് ചൂണ്ടിക്കാട്ടി യുവാവ് വീണ്ടും രംഗത്ത് വന്നതാണ് സംഭവം വീണ്ടും വിവാദമാവാന്‍ കാരണമായത്.