Kerala NewsLatest NewsLocal NewsNationalNews
അനിൽ അക്കരയ്ക്ക് വധഭീഷണി,സുരക്ഷയൊരുക്കണമെന്ന് ടി എൻ പ്രതാപൻ

തൃശ്ശൂർ: എംഎൽഎ അനിൽ അക്കരയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ ടി എൻ പ്രതാപൻ. ഇതു സംബന്ധിച്ച് അദ്ദേഹം ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നൽകി. അനിൽ അക്കരയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ചിലർ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കത്ത്.
ഡിവൈഎഫ്‌ഐയും മറ്റ് സംഘടനകളുമാണ് ഭീഷണിക്കു പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. അനിൽ അക്കരയെ അപായപ്പെടുത്താൻ ഡിവൈഎഫ്‌ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിൽ നിന്നും പുറകോട്ട് പോവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു