Latest NewsNationalNewsUncategorized
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു. സി ബി ഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി അനുമതി നൽകി മണിക്കൂറുകൾക്കകമാണ് അദ്ദേഹം രാജിവെച്ചത്. ധാർമികതയുടെ പേരിൽ രാജിവെക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
മുംബൈ മുൻ പോലീസ് മേധാവി പരം ബീർ സിംഗിന്റെ ആരോപണങ്ങളിലാണ് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താൻ സി ബി ഐക്ക് ഹൈക്കോടതി അനുമതി നൽകിയത്. പരം ബീർ ആരോപണങ്ങൾ ഉന്നയിച്ചിട്ട് ദിവസങ്ങളായെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അദ്ദേഹം.
സി ബി ഐ അന്വേഷണം വരുന്ന സ്ഥിതിക്ക് ആ സ്ഥാനത്ത് ഇരിക്കുന്നത് ധാർമികമല്ലെന്ന് ദേശ്മുഖിന്റെ പാർട്ടിയായ എൻ സി പിയുടെ നേതാവ് തന്നെ പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകലും നിയമവിരുദ്ധ സ്ഥലംമാറ്റവും അടക്കം നിരവധി ആരോപണങ്ങളാണ് പരം ബീർ സിംഗ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്.