നിങ്ങളുടെ പരിഹാസം സഹിക്കവയ്യാതെയാണ് രണ്ടും കല്‍പിച്ച് സര്‍ജറി നടത്തുന്നത്; അഞ്ജലി അമീര്‍
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പിഴവ് ഉണ്ടായതായും തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന പ്രചരണം നിലനില്‍ക്കുന്നു.
അതേസമയം സുഹൃത്തിന്റെ വിയോഗത്തില്‍ നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീറിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘സമൂഹത്തിന്റെ പരിഹാസങ്ങള്‍ സഹിക്കവയ്യാതെയാണ് പലരും ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നതെന്ന് നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍. താനും സര്‍ജറി ചെയ്ത ചെയ്ത വ്യക്തിയാണെന്നും അത് മൂലം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും അഞ്ജലി പറയുന്നു. ‘
, ഒന്‍പതു, ചാന്തുപൊട്ട്, ഒസ്സു, രണ്ടും കെട്ടത്, നപുംസകം, പെണ്ണാച്ചി, അത്, ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്‍പിച്ച് ലിംഗമാറ്റ സര്‍ജറിക്കു വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സൈ്വര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ എന്നും നടി ചോദിക്കുന്നു.
അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം കണ്ടെത്താന്‍ അന്വേഷണം നടത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാരോട് ആവശ്യപ്പെട്ടിടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതിനാലും മാനസികമായ സമര്‍ദവുമാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം