അടുത്ത താര ഡിവോഴ്‌സ്, നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു

മലയാള സിനിമയില്‍ സുഖ ദാമ്പത്യ ജീവിതം നയിക്കുന്നവരേക്കാള്‍ കൂടുതലാണ് ഡിവോഴ്‌സ് ആയവരുടെ എണ്ണം. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പിച്ചു. ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.
എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്. ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന്‍ ടി ജോണ്‍. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനായി ജോണ്‍ അരങ്ങേറ്റം കുറിച്ചത്.
ഫെബ്രുവരി ഒമ്പതിനു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോട്ടീസ് അയച്ചു. 2014ലായിരുന്നു ജോമോന്‍ ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍.