ആന്‍മേരിയുടെ മരണം കൊലപാതകം, സഹോദരൻ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നൽകി,അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു.

കാസര്‍കോട് ജില്ലയിലെ ബളാലില്‍ പതിനാറുകാരി ആന്‍മേരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതായി പൊലീസ്. സഹോദരനാണ് ആന്‍മേരിയെ കൊലപ്പെടുത്തിയത്. സഹോദരന്‍ ആല്‍ബിന്‍ ആന്‍മേരിക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്താണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ് ആന്‍മേരി മരണപ്പെടുന്നത്. ആന്‍മേരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ ആൽബിൻ ബെന്നി (22) നെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഐസ്ക്രീമിൽ നിന്നുള്ള വിഷം ഉള്ളിൽച്ചെന്ന് അരിയങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16) കഴിഞ്ഞ 5നാണ് മരിച്ചത്. പിതാവ് ബെന്നിയും മാതാവ് ബെസിയും അവശനിലയിൽ ഇപ്പോഴും ആശുപത്രിയിലാണ്.
അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി സ്വൈര്യജീവിതത്തിന് പണം കണ്ടെത്തുകയായിരുന്നു ആൽബിൻ ലക്‌ഷ്യം വെച്ചിരുന്നതെന്നും പോലീസ് പറയുന്നുണ്ട്. ആല്‍ബിന്റെ രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമാകുന്നു എന്ന തോന്നലാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്. ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഛര്‍ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആന്‍മേരിയെ ആണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ് കുമാർ ,വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ പ്രേംസദൻ, എസ് ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി വരുന്നത്.