Latest NewsNationalNews
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ അനുപ് ചന്ദ്ര പാണ്ഡെ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി അനുപ് ചന്ദ്ര പാണ്ഡെ. ഉത്തര്‍പ്രദേശ് കേഡറില്‍ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് അനൂപ് ചന്ദ്ര പാണ്ഡെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സുനില്‍ അറോറ വിരമിച്ചതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കംമീഷണറായി അനൂപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് പാനലിലേയ്ക്ക് അനൂപ് ചന്ദ്ര പാണ്ഡെയെ നിര്‍ദേശിക്കുകയായിരുന്നു. 1948 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയായി ആറുമാസം കാലാവധി നീട്ടി ലഭിച്ചിരുന്ന അനുപ് ചന്ദ്ര പാണ്ഡേ 2019 ഓഗസ്റ്റില്‍ ആണ് തത്സ്ഥാനത്ത് നിന്ന് വിരമിച്ചത്.