Kerala NewsLatest NewsUncategorized

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 140 എംഎൽഎമാർക്കും നിവേദനം നൽകി

തിരുവനന്തപുരം: രണ്ടാം കോവിഡ് തരംഗം ഇന്ത്യയിൽ എന്നപോലെ കേരളത്തിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഉള്ള ക്രമാതീതമായ വർധനവ് ഭീതിപ്പെടുത്തുന്ന ഈ സമയം രോഗവ്യാപനവും മരണനിരക്കിലെ വർദ്ധനവും കുറക്കുന്നതിനു വേണ്ടി സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ, ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ പ്രയാസങ്ങൾ പരിഹരിക്കണം. എന്നാ വശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ 140 എംഎൽഎമാർക്കും ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നിവേദനം നൽകി.

പ്രളയവും അതിനു ശേഷം ഉണ്ടായ ഒന്നാം കോവിഡ് തരംഗവും തുടർന്നുണ്ടായ ലോക് ഡൗണും ഈ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭൂരിപക്ഷം ആളുകളും വലിയ തുക ലോണെടുത്താണ് ഈ സ്വയംതൊഴിൽ മാർഗ്ഗം കണ്ടെത്തിയിരിക്കുന്നത്. രണ്ടാം കോവിഡു തരംഗം വ്യാപിക്കുമ്പോൾ ഭൂരിപക്ഷം തൊഴിൽ സാധ്യതയും നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിക്കുന്നതോടെ സർവ്വവിധത്തിലും തളർന്നു പോവുകയാണ് ഈ മേഖല. ഈ സാഹചര്യങ്ങളിലും അമിത പ്രതിഫലം വാങ്ങാതെ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് വീഡിയോ എടുത്തും, കണ്ടോൺമെൻറ് സോണുകളിൽ സൗജന്യമായി ഡോൺ പറത്തിയും, പ്രളയവും ഓക്കിയും, നിപ്പയും, കോവിഡുമൊക്കെ വന്നപ്പോൾ സർക്കാർ ഖജനാവിലേക്ക് കഴിയുന്ന രീതിയിൽ സംഭാവനകൾ നൽകിയവരുമാണ് ഈ സമൂഹവും, സംഘടനയും. ആയിരക്കണക്കിനാളുകൾ പണിയെടുക്കുന്ന ഈ തൊഴിൽമേഖലയെ കൈപിടിച്ച് കയറ്റുന്നതിനു വേണ്ടി ചില അടിയന്തര സഹായങ്ങൾ നൽകാൻ ഇടപെടൽ ഉണ്ടാകണമെന്നും

നാട്ടിൽ നടക്കുന്ന പൊതു ചടങ്ങുകളിൽ ഫോട്ടോ -വീഡിയോഗ്രാഫർമാരുടെ സേവനം അനിവാര്യമാണല്ലോ. ഈ ചടങ്ങുകളിൽ എല്ലാം മുൻപന്തിയിൽ നിൽക്കുന്ന ആൾ എന്ന നിലയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്, ആയതിനാൽ കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ മുൻഗണന വിഭാഗത്തിൽ ഫോട്ടോ -വീഡിയോ ഗ്രാഫി മേഖലയിൽ തൊഴിൽ എടുക്കുന്നവരേയും ഉൾപ്പെടുത്തുക.

സർക്കാർ അർദ്ധ സർക്കാർ സഹകരണ സ്ഥാപനങ്ങളിലെ കെട്ടിടങ്ങൾ, സ്വകാര്യമേഖലയിലെ കെട്ടിടങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന
പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഗവൺമെന്ററിലേക്ക് അടക്കേണ്ടതും, മെയിന്റനൻസിനും ആവശ്യമായ തുക മാത്രം ഈടാക്കി 75 ശതമാനവും വാടക ഒഴിവാക്കി തരുന്നതിനു വേണ്ട ശക്തമായ നിർദ്ദേശം നൽകണമെന്നും

ഫോട്ടോഗ്രാഫി- വീഡിയോഗ്രാഫി ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റുമായി ധനകാര്യസ്ഥാപനങ്ങളിൽ നിന്നുമെടുത്ത ലോണുകളുടെ പലിശ താങ്ങാവുന്നതിലധികമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ട് ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുവാനും മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കികൊടുക്കുവാനും വേണ്ട നിർദ്ദേശങ്ങളും

ഫോട്ടോ സ്റ്റുഡിയോകളിലെ ഫോട്ടോ പ്രിന്റർ ഉൾപ്പെടെയുള്ള സാമഗ്രികൾ പ്രവർത്തിക്കാതിരുന്നാൽ അവ പിന്നീട് പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാവുകയും അതിലെ ഇങ്ക് ഉണങ്ങി ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്യും എന്നുള്ളതുകൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സ്ഥാപനം തുറക്കുന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതിയും

കല്യാണം ഉൾപ്പെടെ തൊഴിൽ ചെയ്യുന്നതിന് പോകുമ്പോൾ നിലവിൽ അനുവദിച്ചിട്ടുള്ള ക്യൂ ആർ കോഡ്, വെഡ്ഡിംഗ് കാർഡ്, ഐഡന്റിറ്റി കാർഡ് എന്നിവ ഉള്ളവർക്ക് യാത്ര ചെയ്യുവാൻ ഉള്ള അനുമതിയും നൽകണമെന്നും

സർക്കാരിന്റെ കൊവിഡ് വിരുദ്ധ പോരാട്ടങ്ങൾക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടന എന്ന രീതിയിൽ ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വിജയൻ മാറാഞ്ചേരിയും സംസ്ഥാന ജനറൽ സെക്രട്ടറി മോനിച്ചൻ തണ്ണിത്തോടും നിവേദനത്തിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരംജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെ മുഴുവൻ എംഎൽഎമാർക്കും നിവേദനം നൽകുന്നതിന് സതീഷ് വസന്ത്, കുമാർ വിബ്ജിയോർ, അനിൽ മണക്കാട്, സജൂ സത്യൻ, ബൈനമണി, ഹേമന്ദ്ര നാഥ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button