Latest News
ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു
മുംബൈ: വൃക്ക സംബന്ധമായ അസുഖം മൂലം ബോളിവുഡ് നടന്‍ അനുപം ശ്യാം (63 ) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പ് അനുപം ശ്യാമിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മയാണ് മരണ വിവരം അറിയിച്ചത്. ‘മന്‍ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അനുപം ജനശ്രദ്ധ നേടിയത്.
‘മന്‍ കി ആവാസ്: പ്രതിജ്ഞ’ യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കേയാണ് അദ്ദേഹത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സത്യ, ദില്‍സേ, ലഗാന്‍, സ്ലംഡോഗ് മില്യനര്‍, ബന്ദിത് ക്വീന്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വൈകീട്ടോടെ സംസ്‌കാരം നടക്കും.