തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട, 200 കിലോ കഞ്ചാവ് പിടിച്ചു.

തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട നടന്നു. ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 200 കിലോ കഞ്ചാവ് ആണ് എക്സൈസ് പാർട്ടി പിടികൂടിയത്. ബാലരാമപുരത്ത് വച്ചാണ് രണ്ട് വാഹനങ്ങളിൽ എത്തിച്ച കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജ് സ്വദേശി ജോയി, വഞ്ചിയൂർ സ്വദേശി സുരേഷ് എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കഞ്ചാവുമായി വന്ന കാറിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരം ജംഗ്ഷന് സമീപത്ത് കൊടുനടയില്‍ വച്ച് വാഹനം കുറുകെയിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിലിടിച്ച് നിന്ന കാര്‍ വീണ്ടും എക്‌സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസും കഞ്ചാവ് സംഘങ്ങളുമായി ഉന്തും തള്ളും, പിടിവലിയുമൊക്കെ നടന്നു. ശക്തമായ ബലപ്രയോഗത്തിലാണ് രണ്ടുപേർ പിടിയിലായത്.അപ്പോഴേക്കും ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടിരുന്നു.