indiaLatest NewsNationalNews
ഛത്തീസ്ഗഢില്‍ വീണ്ടും ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ അതിക്രമം; ക്രിസ്ത്യന്‍ ആരാധനാലയവും വീടും പൊളിച്ചു നീക്കി
ഛത്തീസ്ഗഢ് ബിലാസ്പൂരിലെ ഭർണിയിൽ ക്രിസ്ത്യന്‍ ആരാധനാലയവും അടുത്തുള്ള വീടും ബുൾഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് നടപടി ഉണ്ടായത്. മതപരിവർത്തനം നടത്തുന്നുവെന്ന ഹിന്ദു സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന് ശേഷം, സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമാണം നടത്തിയതിനാലാണെന്നു ജില്ലാ ഭരണകൂടം വിശദീകരിച്ചു.
കാലങ്ങളായി പ്രവർത്തിച്ചു വന്ന ദേവാലയമാണിതെന്നു പ്രദേശവാസികൾ പറയുന്നു. ബാങ്കിൽ നിന്ന് ലോൺ എടുത്താണ് കെട്ടിടം പണിതതെന്നും സർക്കാർ ഭൂമിക്ക് എങ്ങനെയാണ് വായ്പ അനുവദിച്ചതെന്നുമാണ് പാസ്റ്ററുടെ ചോദ്യം. സംഭവത്തിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Tag: Another atrocity against Christians in Chhattisgarh; Christian place of worship and house demolished