ഛത്തീസ്‌ഗഡിൽ ക്രൈസ്തവ സമൂഹത്തിന് നേരെ വീണ്ടും ആക്രമണം; പാസ്റ്ററിന്റെ കെെ ഇരുമ്പുദണ്ഡ് കൊണ്ട് തല്ലിയൊടിച്ചു
ഛത്തീസ്‌ഗഡിൽ ക്രൈസ്തവ സമൂഹത്തിന് നേരെ വീണ്ടും ആക്രമണം. ദുർഗ് ജയിലിനടുത്ത് കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചു വരുന്ന ഒരു ആരാധനാലയത്തിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്. ഞായറാഴ്ചത്തെ ആരാധനശുശ്രൂഷയ്ക്കിടെ ബജറംഗ്ദൾ പ്രവർത്തകരുടെ ഒരു സംഘം മതപരിവർത്തനം ആരോപിച്ച് ആക്രമണം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പാസ്റ്റർ ജോൺ ജോനാഥനെ ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു. മറ്റു വിശ്വാസികൾക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ചില മാസങ്ങളായി ഛത്തീസ്‌ഗഡിലെ നിരവധി ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത സംഭവവും ഇതിനോട് കൂടി വലിയ വിവാദമായിരുന്നു.
Tag: Another attack on the Christian community in Chhattisgarh; Pastor’s hand broken with an iron rod