കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി.

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. കാസർകോട് ചൊവ്വാഴ്ച മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ചൊവ്വാഴ്ച മരിച്ച പടന്ന സ്വദേശി എൻ. ബി അബ്ദുൾ റൗഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ മാത്രം കൊവിഡ് മരണം ഏഴായി.
കൊല്ലം കോയിവിളയിൽ ചൊവ്വാഴ്ച മരിച്ച രുഗ്‌മിണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന രുഗ്‌മിണി വീട്ടിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേർ മരിച്ചു.
കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീൻ (72) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്‍ചയാണ് നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സിറാജുദ്ദീൻ. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.