keralaKerala NewsLatest NewsUncategorized

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കൊല്ലം സ്വദേശിനിയായ 65കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 12 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് മാത്രം രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 65 പേർക്കാണ് രോഗബാധ.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം 85 കാരി മരിച്ചിരുന്നു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തൊട്ടുമുൻപത്തെ ദിവസം ചിറയിൻകീഴ് സ്വദേശി വസന്തയും രോ​ഗ ബാധിതയായി മരിച്ചിരുന്നു.

Tag: Another death due to amoebic encephalitis in the kerala; 65-year-old woman from Kollam dies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button