CovidHealthKerala NewsLatest NewsLocal News
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്(56) ആണ് മരണപ്പെട്ടത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം എം.ജി കോളേജ് ജീവനക്കാരനായിരുന്ന രാധാകൃഷ്ണന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മകളുടെ ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്ത് പോകുമ്പോൾ രാധാകൃഷ്ണന് കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതവും മരണവും സംഭവിക്കുകയായിരുന്നു. രാധാകൃഷ്ണന്റെ മരണം കോവിഡിനെ തുടര്‍ന്ന് എന്ന് സ്ഥിരീകരിച്ചതോടെ പൂതക്കുളം ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയ്ന്മെന്റ് സോണായി കൊല്ലം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.