CovidDeathKerala NewsLatest News
കോവിഡ് ബാധിച്ച് ഒരാൾ കൂടി കേരളത്തിൽ മരിച്ചു.

കോവിഡ് ബാധിച്ച് ഒരാൾ കൂടി കേരളത്തിൽ മരിച്ചു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗമുള്ളയായിരുന്നു ഇദ്ദേഹം. ഡയാലിസിനും വിധേയനായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഒൻപതാമത്തെ കൊറോണ മരണമാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 43 ആയി. ഇതിനിടെ, രോഗ വ്യാപനം രൂക്ഷമായിരിക്കുന്ന തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ജൂലൈ 28 നീട്ടി. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്.