keralaKerala NewsLatest News
സംസ്ഥാനത്ത് വീണ്ടും പേവിഷബാധ മരണം; പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മ മരിച്ചു

സംസ്ഥാനത്ത് വീണ്ടും പേവിഷബാധ മൂലം മരണം. പത്തനംതിട്ട സ്വദേശിനിയായ 65 കാരി കൃഷ്ണമ്മയാണ് കൊല്ലപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 4-ാം തീയതിയിലാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.
ഈ വർഷം ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധ മൂലം 23 പേർ മരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ മരണങ്ങളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വീണ്ടും ഒരു മരണ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Tag ; Another rabies death in the state; a housewife from Pathanamthitta dies