വീണ്ടും ദുരഭിമാനക്കൊല: കര്‍ണാടകയില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി

ബെംഗളുരു: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛനും ബന്ധുക്കളും ക്രൂരമായി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. കര്‍ണാടകയിലെ മഗഡിയിലാണ് ദുരഭിമാനക്കൊല നടന്നത്.
18കാരിയായ പെണ്‍കുട്ടി 20കാരനായ ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. ബന്ധം അറിഞ്ഞ പെണ്‍കുട്ടിയുടെ അച്ഛന്‍ ബന്ധുക്കളുടെ സഹായത്തോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്നും ഇയാള്‍ പോലീസില്‍ പരാതി നല്‍കി.
ബികോം വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കൊലപാതകത്തില്‍ സംശയം തോന്നാതിരിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് അവളുടെ സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നും ആരോപിച്ചു. എന്നാല്‍ ഇയാള്‍ നിരപരാദിയാണെന്ന് കണ്ടെത്തിയ പോലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.