keralaKerala NewsLatest News

തിരുവോണം ബമ്പറിൽ വീണ്ടും ട്വിസ്റ്റ്; ഒന്നാം സമ്മാനം ആലപ്പുഴയിലെ തുറവൂർ സ്വദേശിയായ ശരത്തിന്

തിരുവോണം ബമ്പറിൽ വീണ്ടും ട്വിസ്റ്റ്. ഭാ​ഗ്യം ഈ പ്രാവശ്യം കൊച്ചിയിലല്ല, ആലപ്പുഴയിലാണ്. 25 കോടിയുടെ ഒന്നാം സമ്മാനം ആലപ്പുഴയിലെ തുറവൂർ സ്വദേശിയായ ശരത് എസ്. നായർക്കാണ് ലഭിച്ചത്. എസ്‌ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് ബമ്പറടിച്ചത് ആലപ്പുഴക്കാരനാണെന്ന് സ്ഥിരീകരിച്ചത്.

തുറവൂർ തൈക്കാട്ടുശേരി സ്വദേശിയും നിപ്പോൺ പെയിന്റ്‌സ് ജീവനക്കാരനുമായ ശരത്, നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഭാഗ്യടിക്കറ്റ് വാങ്ങിയത്. ഈ ടിക്കറ്റ് തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലതീഷ് സ്വന്തമാക്കിയത്.

TH 577825 എന്ന ടിക്കറ്റിനാണ് 25 കോടി രൂപയുടെ വൻ സമ്മാനം ലഭിച്ചത്. ആദ്യം കൊച്ചിക്കാരനാണെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും, അന്തിമമായി ആലപ്പുഴക്കാരൻ ശരത് എസ്. നായരാണ് ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ മഹാഭാഗ്യശാലിയായി മാറിയത്.

Tag: Another twist in the Thiruvonam bumper; First prize goes to Sarath, a native of Thuravoor, Alappuzha

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button