ചൈനയിൽ നിന്ന് മറ്റൊരു വൈറസ് കൂടി.

ലോകമെങ്ങും കോവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുതിയ വൈറസിനെ കണ്ടെത്തി. ക്യാറ്റ് ക്യൂ വൈറസ് (Cat Que Virus – CQV) എന്നു പേരിട്ടിരിക്കുന്ന വൈറസ് പന്നികളിലും ക്യുലെക്സ് കൊതുകുകളിലുമാണ് കാണപ്പെടുന്നത്. ക്ലിപ്ത ചേർപ്പുകളോടുകൂടിയ ശരീരമുള്ള ജന്തുക്കൾ ഉൾപ്പെടുന്ന ആർത്രോപോഡ് വിഭാഗത്തിലാണ് ഇവ വരുന്നത്.
സിക്യുവി ചൈനയിലും വിയറ്റ്നാമിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽനിന്നു ശേഖരിച്ച 883 സ്രവസാംപിളുകളിൽ രണ്ടെണ്ണത്തിലാണ് പുണയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഈ വൈറസിനെ കണ്ടെത്തിയത്. കുറച്ചു നാളുകൾക്കു മുൻപാണ് ഇവരിൽ സിക്യുവി കയറിയത്. കർണാടകയിൽനിന്നുള്ള ഈ സാംപിളുകളിൽ 2014ലും 2017ലും ആന്റി – സിക്യുവി ഐജിജി ആന്റിബോഡികൾ കണ്ടെത്തിയെന്ന് ഒരു ദേശീയമാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.