keralaKerala NewsLatest News
വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ നാൽപതുകാരൻ മരിച്ചു
പാലക്കാട് വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചീരക്കടവിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. നാൽപ്പതുകാരനായ വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ കാണാതാവുകയായിരുന്നു.
വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് വനത്തിനോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
Tag: Another wild elephant attack; 40-year-old dies in Attappadi