ആന്റണി തനിക്കും സഹോദരനെ പോലെ; മമ്മൂട്ടി: ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന് ആശംസകൾചൊരിഞ്ഞ് സിനിമാലോകം

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമാതാരങ്ങളും രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരുമെല്ലാം ഒത്തുചേർന്ന വലിയൊരു ആഘോഷമായിരുന്നു ചടങ്ങ്.
മോഹൻലാൽ കുടുംബസമേതം ആദ്യാവസാനം പങ്കെടുത്ത് വധൂവരന്മാർക്ക് ആശംസകൾ ചൊരിഞ്ഞത് സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡ് ആയിരുന്നു. ഇപ്പോഴിതാ വിവാഹചടങ്ങുകളുടെയും വിരുന്നിന്റെയും വീഡിയോ മോഹൻലാൽ തന്നെ പങ്കുവച്ചിരിക്കുകയാണ്.
മോഹൻലാലിന് സഹോദരനെ പോലെയാണ് ആന്റണിയെന്നും, അതുകൊണ്ടുതന്നെ തനിക്കും ആന്റണി സഹോദരനെ പോലെയാണെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. പൃഥ്വിരാജ്, ദിലീപ്, ജയറാം, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, കാവ്യ മാധവൻ, പാർവതി, ജോഷി, സത്യൻ അന്തിക്കാട്, രഞ്ജിത്ത്, മേജർ രവി, ഡിജിപി ടൊമിൻ തച്ചങ്കരി, വിജയ് സാഖറ തുടങ്ങി നിരവധിപേർ വിവാഹചടങ്ങിൽ പങ്കെടുത്തു.